
കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി,മത, രാഷ്ട്രിയത്തിനതീതമായി സമൂഹം ഒന്നായി ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. യുവ ജനതയെ തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിൽ നിന്നും അവരെ രക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം സർക്കാരിനും, പൊലീസിനും, എക്‌സൈസിനും അതിലുപരി നമുക്കോരുരുത്തർക്കുമുണ്ടെന്നും ബിഷപ്പ് പറഞ്ഞു.ലഹരിക്കെതിരെ കാഞ്ഞിരപ്പള്ളി രൂപത കെ. സി. ബി. സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ ഡിപ്പാർട്ട്‌മെന്റുകളുടെയും, സംഘടനകളുടെയും സഹകരണത്തോടെ ഇന്നലെ മുതൽ 2026 മാർച്ച് 31വരെ തീവ്ര കർമ്മ പരിപാടികളുടെയും, രൂപത പാസ്റ്ററൽ സെന്ററിൽ നടന്ന ബോധവൽക്കരണ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ രൂപത ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പെരുനിലം അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |