കോട്ടയം: മീനഭരണി ആഘോഷിക്കാൻ മദ്യവില്പന നടത്തിയയാൾ അറസ്റ്റിൽ. വേളൂർ സ്വദേശി പുത്തൻ പറമ്പിൽ അനീഷ് (44)നെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ സി.ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് പത്ത് ലിറ്റർ മദ്യവും പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തന്ത്രപരമായാണ് പിടികൂടിയത്. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി മദ്യവില്പന നടത്തി വരികയായിരുന്നു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബൈജുമോൻ,പ്രിവന്റിവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്, അരുൺ ലാൽ, അജു ജോസഫ്, സുനിൽകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ, സിവിൽ എക്സൈസ് ഡ്രൈവർ ബി.ബിൻ ജോയ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |