
കോട്ടയം: കോട്ടയം സി.എം.എസ് കോളേജിലെ 1968,71 ബാച്ച് ഇംഗ്ലീഷ് സാഹിത്യബിരുദ വിദ്യാർത്ഥികളുടെ കൂട്ടായ്മ സി.എം.എസ് ലിറ്റററി ഹാർമണിയുടെ പുനസംഗമം കഞ്ഞികുഴി കോട്ടയം ക്ലബിൽ നടന്നു. അഞ്ചര പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഓർമ്മകൾ പലരും പങ്കുവച്ചു. കോളേജ് ഗ്രേറ്റ് ഹാൾ, കോളേജ് ചാപ്പൽ, കലാലയ തിരുമുറ്റത്ത് വളർന്ന് പന്തലിച്ച് നില്ക്കുന്ന ചൂളമരങ്ങളുടെ ചുവട്ടിലിരുന്ന് സൊറ പറഞ്ഞിരുന്നതും മറ്റും ഓർമ്മകളിലേക്കെത്തി. അഡ്വ.മോഹൻ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ലില്ലി ലൂക്ക്, ഡോ.ആനിയമ്മ കുര്യാക്കോസ്, ലളിത ജോർജ്, ആനി മാർഗരറ്റ്, തോമസ് പി.ശാമുവേൽ, പി.എൻ ശിവൻ, ജീമോൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |