SignIn
Kerala Kaumudi Online
Friday, 23 October 2026 12.19 AM IST

കാറും ബസും കൂട്ടിയിടിച്ച്  സഹോദരങ്ങൾക്ക് പരിക്ക്

acdtt

കറുകച്ചാൽ : ചങ്ങനാശേരി - വാഴൂർ റോഡിൽ ആഴാംചിറയ്ക്ക് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സഹോദരങ്ങൾക്ക് പരിക്ക്. മാന്തുരുത്തി മൂലേക്കുന്ന് മരിയാ ചെറിയാൻ (26), സഹോദരൻ തിമോത്തി ചെറിയാൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. ബന്ധുക്കളെ വാഴൂരിലെ വീട്ടിലേക്ക് കൊണ്ടുപോകവെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തിമോത്തിയാണ് കാറോടിച്ചിരുന്നത്. കാർ ഭാഗികമായി തകർന്നു. പിൻസീറ്റിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. കറുകച്ചാൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL