
കോട്ടയം : ഡോ.ബി.ആർ അംബേദ്കറിന്റെ ദർശനങ്ങളും ഇന്ത്യൻ ഭരണഘടനയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ഭാരതീയവേലൻ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു. ബി.വി.എസ് സംഘടിപ്പിച്ച ഡോ. ബി.ആർ അംബേദ്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സരേഷ് മൈലാട്ടുപാറ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.ആർ ശിവരാജൻ, സി.കെ അജിത്ത് കുമാർ, കെ.എസ് ബിജുമോൻ, ടി.എൻ നന്ദപ്പൻ, വിജയ് ബാലകൃഷ്ണൻ, ടി.എസ് ചന്ദ്രൻ, വി.വി ഗിരീഷ്, അനിതാ രാജു, പി.സുഭാഷ്, എം.ആർ ശിവപ്രകാശ്, സി.എസ് ശശീന്ദ്രൻ, ദിപു ദിവാകർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |