
കോട്ടയം : മണർകാട് ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കു വൻമരം കടപുഴകി വീണു. മണർകാട് - കിടങ്ങൂർ റോഡിൽ കോളേജ് കവലയിലാണ് സംഭവം. വാഹനം അതിവേഗം നിയന്ത്രണം തെറ്റാതെ നിറുത്താൻ സാധിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഡ്രൈവറും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കോളേജ് - സ്കൂൾ അവധി ആയതും കനത്തമഴയായതിനാലും റോഡിൽ തിരക്ക് കുറവായിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും, കെ. എസ്. ഇ. ബി ജീവനക്കാരുടെയും സഹായത്തോടെ മരം വെട്ടി മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |