SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

പ്രതിഷേധ യോഗം സംഘടിപ്പിച്ചു

mk-dileep

വൈക്കം; രാസവള വിലവർദ്ധനയും, ക്ഷാമവും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന കർഷക സംഘടന ഇടയാഴത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ.എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി എം.കെ. ദിലീപ് ഉദ്ഘാടനം ചെയ്യ്തു. കേന്ദ്ര സർക്കാർ തുടരുന്ന കോർപ്പറേ​റ്റ് പ്രീണനത്തിന്റെ ഭാഗമായാണ് രാസവളങ്ങളുടെ സബ്സിഡി നിരന്തരം വെട്ടിക്കുറച്ച് അനിയന്ത്രിത വിലക്കയ​റ്റത്തിന് വഴിയൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.കെ.എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി.എസ്. രാജു അദ്ധ്യക്ഷത വഹിച്ചു. മാർക്സിസ്​റ്റ് ലെനിനിസ്​റ്റ് പാർട്ടി ഒഫ് ഇന്ത്യറെഡ് ഫ്ളാഗ് സംസ്ഥാന കമ്മി​റ്റിയംഗം ബാബു മഞ്ഞള്ളൂർ, ടി.യു.സി.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. ഉദയഭാനു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL