SignIn
Kerala Kaumudi Online
Friday, 23 October 2026 12.59 AM IST

കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്

കോട്ടയം : എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്. എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നോടെ മണിപ്പുഴ ജംഗ്ഷന് സമീപമായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർ ദിശയിലെത്തിയ കോട്ടയം - അടൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. എം.സി റോഡിൽ കോടിമത നാലുവരിപ്പാത മുതൽ മണിപ്പുഴ ജംഗ്ഷൻ വരെ അപകടങ്ങൾ തുടർക്കഥയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL