SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

നല്ലകാലം നുണഞ്ഞ് ഐസ്ക്രീം വിപണി

ice

കോട്ടയം : അനുകൂല സാഹചര്യങ്ങൾ ഒത്തുവന്നതോടെ നല്ലകാലം നുണയുകയാണ് ഐസ്ക്രീം വിപിണി.

കനത്ത ചൂടിന് പുറമേ പെരുന്നാൾ, ഉത്സവ സീസണായതും നേട്ടമായി. നോമ്പുകാലം കൂടി കഴിഞ്ഞാൽ കാറ്ററിംഗ് മേഖലയും സജീവമാകുന്നത് വീണ്ടും വിപണിയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഡീലർമാർ. സ്വദേശിയും, വിദേശിയുമടക്കമുള്ള എല്ലാ ബ്രാൻഡുകളോടും പ്രിയമാണ്. സാദാ ഐസ്‌ക്രീമുകൾക്കൊപ്പം ഫ്രൂട്ട് ബാർ, ചോക്കോ ബാർ, കോൺ, കുൽഫി എന്നിവയും സ്ഥാനംപിടിച്ചിട്ടുണ്ട്. 20-70 രൂപ വരെയുള്ള ഐസ്‌ക്രീമുകളാണ് കൂടുതൽ വിറ്റുപോകുന്നത്. ഫാമിലി പായ്ക്കുകൾക്കും ആവശ്യം കൂടി. ഫലവർഗ ഐസ്ക്രീം, ജെലാറ്റോ, സ്റ്റിക്ക് എന്നിവയ്ക്ക് പ്രത്യേക ആവശ്യക്കാരുണ്ട്. സിപ്പ് അപ്പിനെ ഓർമിപ്പിക്കുന്ന 'സിപ്പി, ബാറുകൾക്കും കോണുകൾക്കും പുറമേ മിൽകീസ്, ഫ്രൂട്ടിക്കിൾ വിഭാഗങ്ങളിലും ഇഷ്ടക്കാരേറി.

15 - 20 % അധിക വില്പന

 കുടുംബവുമൊത്ത് പുറത്തു പോകുന്നവരുടെ എണ്ണമേറി

ബ്രാൻഡഡ് ഐസ്‌ക്രീമുകളോട് പ്രിയമേറി

 ബേക്കറികളും പാർക്കുകളും കൂടി

 ചെറിയ ബേക്കറികളിൽ പോലും ഐസ്‌ക്രീം

 ചൂട് കൂടിയതും ഉത്സവ സീസണുകളും

ഡിസംബറിന് മുന്നേ തുടങ്ങിയ സീസൺ

ഡിസംബറിന് മുന്നേ മുതൽ സീസൺ തുടങ്ങി. ഉത്സവപ്പറമ്പുകളിൽ കുറഞ്ഞത് മൂന്നു നാലും വണ്ടികളിലാണ് കച്ചവടം. ക്രിസ്മമസ് കാലത്ത് വിപണി ഉഷാറായി. കമ്പനി നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനാൽ റിസ്‌കും കുറവാണ്. കച്ചവടക്കാർക്ക് ലാഭം കൂടുതലും. മുൻപ് മഴക്കാലത്ത് ഐസ്ക്രീം കഴിക്കുന്നവരുടെ എണ്ണം കുറവായിരുന്നെങ്കിൽ പുതുതലമുറയുടെ ട്രെൻഡും മാറി.

'' നഗര - ഗ്രാമ വ്യത്യാസമില്ലാതെ ഐസ്ക്രീമിന് ഡിമാൻഡാണ്. പുതുതായി കമ്പനികൾ ആരംഭിക്കുന്നതും വിപണി മുന്നിൽക്കണ്ടാണ്. മിൽമയ്ക്ക് പുറമേ കർണാടക സർക്കാരിന്റെ ഉത്പന്നങ്ങളും വിപണിയിലുണ്ട്.

ശരത് എസ്, ഐസ്ക്രീം ഡീലർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL