SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

st-mrys

മണർകാട് : സെന്റ് മേരീസ് കോളേജ് കെമിസ്ട്രി വിഭാഗവും ഐക്യു.എ.സിയും സംയുക്തമായി ഐ.പി.ആർ ഇൻഫർമേഷൻ സെന്ററിന്റെയും കെ.എസ്.സി.എസ്.ടി.ഇയുടെയും സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശങ്ങൾ എന്ന വിഷയത്തിൽ ഏകദിന വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കോളേജ് മാനേജർ ഫാ.സനോജ് കരോട്ടേക്കുട്ട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.സനീജ് എം.സാലു അദ്ധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല രജിസ്ട്രാർ ഡോ.ബിസ്മി ഗോപാലകൃഷ്ണൻ, കെ.എസ്.സി.എസ്.ടി.ഇ ടെക്‌നിക്കൽ ഓഫീസർ എസ്.സഫിഖ്, അഡ്വ.ഫെബിൻ ജെയിംസ് എന്നിവർ ക്ലാസെടുത്തു. ടോണി ഫ്രാൻസിസ്, ഡോ.ഷോളി ക്ലയർ ജോർജ്, ദിവ്യ ജോർജ്,ഷെറി മാത്യൂസ്, ഡോ.സി.മൊയ്തീൻ, ജിജി ജോസഫ്, ഡോ.മേഘ മരിയ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL