
കോട്ടയം: ഐ.എൻ.എൽ നേതാക്കൾ ഉൾപ്പെടെ കോട്ടയത്ത് മുസ്ലിം ലീഗിൽ ചേർന്നു. ജില്ലാ ലീഗ് ഹൗസിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ എത്തിയാണ് നേതാക്കൾ മെമ്പർഷിപ്പ് സ്വീകരിച്ചത് . ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റഫീക്ക് മണിമല ലീഗിലേക്ക് എത്തിയവർക്ക് മെമ്പർഷിപ്പുകൾ നൽകി ഷാൾ സ്വീകരിച്ചു. അഡ്വ. പി ജെ നിയാസ്,നൗഫൽ ഗഫൂർ, രാജേഷ് വി.ആർ, മുഹമ്മദ് ഷാഫി, അബ്ദുൽ മജീദ്, നിസാർ മൗലവി എന്നിവരാണ് മെമ്പർഷിപ്പ് സ്വീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |