SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

ശശി തരൂരിന്റെ റോഡ് ഷോ ഇന്ന് 

vinu-job

ചങ്ങനാശേരി : ചങ്ങനാശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം എ.ഐ.സി.സി വർക്കിംഗ് കമ്മറ്റി അംഗം ഡോ.ശശി തരൂരിന്റെ റോഡ് ഷോ ഇന്ന് വൈകിട്ട് 6 ന് പെരുന്ന ബസ് സ്റ്റാൻഡിൽ നിന്ന് തെങ്ങണ ജംഗ്ഷനിലേക്ക് നടക്കും. വിനു ജോബിന്റെ മാടപ്പള്ളി മണ്ഡലം പര്യടനം പന്നിത്തടത്തിൽ നിന്ന് ആരംഭിച്ചു. മണ്ഡലം ചെയർമാൻ ബാബു കുരീത്ര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആന്റണി കുന്നുംപുറം, കെ.എ ജോസഫ്, സുനിമോൾ ചാക്കോ, കുഞ്ഞു കൈതമറ്റം, പി.എം കബീർ, സോണി കൂട്ടംപേരൂർ, ബാബു കുട്ടൻചിറ, ബേബിച്ചൻ ഓലിക്കര, ജയശ്രീ പ്രഹ്ലാദൻ, രമ്യ റോയ്, സെലിൻ ബാബു, സോബിച്ചൻ കണ്ണമ്പള്ളി, ജോസ് കൊല്ലംപറമ്പിൽ, എന്നിവർ പങ്കെടുത്തു. ഇന്നത്തെ പര്യടനം രാവിലെ 8ന് ചങ്ങനാശേരി പെരുമ്പുഴകടവിൽ നിന്നും ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL