
വൈക്കം: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സംഘടനാ വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് എൻ.കെ ലാലപ്പൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺസ് ഫോറം യൂണിയൻ പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സെക്രട്ടറി അജിത്ത്കുമാർ, സീനിയർ സിറ്റിസൺസ് ഫോറ യൂണിറ്റ് സെക്രട്ടറി കെ.അനിരുദ്ധൻ, എസ്.അരവിന്ദാക്ഷൻ, സംസ്ഥാന കൗൺസിലർ ഗ്രിഗ്രറി ജോൺ, ജില്ലാ ട്രഷറർ ഗീതാ ബാബു, ഗിരിജാ നായർ എന്നിവർ പ്രസംഗിച്ചു. നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |