SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

വീട്ടിൽ വോട്ടിന് തുടക്കം

കോട്ടയം : ജില്ലയിലെ അസന്നിഹിത വോട്ടർമാർക്കുള്ള വീട്ടിൽ വോട്ടിന് തുടക്കമായി. 85 വയസ് പിന്നിട്ടവരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും വിഭാഗത്തിൽപ്പെട്ട വോട്ടർമാരുടെ വീടുകളിലെത്തിയാണ് പോളിംഗ് സംഘം വോട്ട് രേഖപ്പെടുത്തിയത്. ഒൻപത് മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ 16,562 പേരാണ് ഈ രണ്ടു വിഭാഗങ്ങളിലുമായി വീട്ടിൽ വോട്ടിന് അപേക്ഷിച്ചിട്ടുളളത്. മൈക്രോ ഒബ്‌സർവർ, പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ, പൊലീസ് ഓഫീസർ എന്നിവരാണ് പോളിംഗ് ടീമിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL