SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.04 PM IST

വോട്ടെണ്ണൽ ഉദ്യോഗസ്ഥരെ നിശ്ചയിച്ചു

sndp-town

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജോലികൾക്കുള്ള ഉദ്യോഗസ്ഥരെ റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തു. 259 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 333 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 259 മൈക്രോ ഒബ്സർവർമാർ എന്നിങ്ങനെ 851 ഉദ്യോഗസ്ഥരെയാണ് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട റാൻഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത്. മേയ് രണ്ടിനു നടക്കുന്ന രണ്ടാം ഘട്ട റാൻഡമൈസേഷനിലൂടെ ഇവരിൽനിന്ന് 20 ശതമാനം പേരെ ഒഴിവാക്കും. മേയ് നാലിനാണ് വോട്ടെണ്ണൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL