SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

അധിക നികുതി ഒഴിവാക്കണം

കോട്ടയം: പെട്രോൾ, ഡീസൽ വിലവർദ്ധനയുടെ ആഘാതം കുറയ്ക്കാൻ സംസ്ഥാന സർക്കാർ അധിക നികുതി ഒഴിവാക്കി ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. കേന്ദ്രം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചപ്പോഴൊക്കെ 2011ലെ യു.ഡി.എഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ.എം.മാണി സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന അധിക നികുതി വേണ്ടെന്ന് വെച്ച് ജനങ്ങൾക്ക് ആശ്വാസം നൽകിയ മാതൃക ഇപ്പോൾ പിന്തുടരാൻ സംസ്ഥാന സർക്കാർ തയാറാകണം. തുടർച്ചയായ ഇന്ധനവില വർദ്ധനവ് ചരക്ക് ഗതാഗത ചെലവ് ഉയർത്തുകയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL