
കോട്ടയം : കേരളാ വാട്ടർ അതോറിറ്റി, മെഡിക്കൽ കോളജ്, യൂണിവേഴ്‌സിറ്റി, വിവിധ ക്ഷേമനിധി ബോർഡുകൾ എന്നിവിടങ്ങളിൽ പിൻവാതിൽ നിയമനം നടത്തിയിട്ടുള്ളവരെ അടിയന്തരമായി പിരിച്ചു വിടണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി. ഡി.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എസ്.രാജീവ്, യൂജിൻ തോമസ്, യു.ഡി.എഫ് സെക്രട്ടറി ജോയ് ചെട്ടിശേരി, ബ്ലോക്ക് പ്രസിഡന്റുമാരായ സിബി ജോൺ, ജയചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു, ബാബുക്കുട്ടി ഈപ്പൻ, കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, എംബി അമീൻഷാ, എബിസൺ കെ.എബ്രഹാം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |