
വൈക്കം : ഉദയനാപുരം സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ മുതിർന്ന സഹകാരി പ്രഭാകരൻ തോട്ടുപുറത്തിന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ. എം. മുരളീധരൻ അദ്ധ്യക്ഷത സഹിച്ചു. അക്കരപ്പാടം ശശി, എം.ജി.രഞ്ജിത്ത്, പി.എൻ.ദാസൻ, ജസീനാ ഷാജുദീൻ, പ്രിയാ ദിലീപ്, സാബു.പി.മണലൊടി, കെ.എസ്.ഗോപിനാഥൻ, കെ.ജി.രാജു, എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ബോർഡംഗം പി.വി.പുഷ്കരൻ സ്വാഗതവും, ബാങ്ക് സെക്രട്ടറി ആർ.വി.വിനോയ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |