
കോട്ടയം : മീനച്ചിൽ താലൂക്കിലെ മഴക്കാല മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി
മാണി സി. കാപ്പൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അവർക്കാവശ്യമായ ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവ ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ,
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് പ്ലാക്കൂട്ടം, മീനച്ചിൽ തഹസിൽദാർ രഞ്ജിത് ജോർജ്, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസ് തുടങ്ങിയവർ പങ്കടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |