SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

കുട്ടികളുടെ പച്ചക്കറി കൃഷി തുടങ്ങി

pachakkari

എലിക്കുളം : എം.ജി.എം.യു.പി സ്‌കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ വിദ്യാർത്ഥികളുടെ പച്ചക്കറിക്കൃഷി തുടങ്ങി. 150 ഗ്രോബാഗുകളിലായി വെണ്ട, വഴുതന, ചീര, ചീനി തുടങ്ങിയവയാണ് നട്ടത്. സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയംഗം രാധാകൃഷ്ണൻനായർ കൈലാസം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദീപു ഉരുളികുന്നം അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക കെ.എ.അമ്പിളി പദ്ധതി വിശദീകരണം നടത്തി. എം.പി.ടി.എ പ്രസിഡന്റ് നമിത ഡി.നായർ, ദിവ്യ ബി.നായർ, വിഷ്ണു എസ്.നാഥ്, കെ.എച്ച്.കാർത്തിക, എൻ.പ്രജിത, എസ്.മീര, എ.ശോഭിതാദേവി, രമ്യാ വി.കുമാർ, ശരണ്യ എസ്.നായർ, കെ.ജി.സുജിത്ത്‌മോൻ തുടങ്ങിയവർ പങ്കെടുത്തു. മികച്ച കർഷകനായ രാധാകൃഷ്ണൻനായരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL