
ചങ്ങനാശേരി : സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഗൈഡ് യൂണിറ്റിന്റെ ട്രാഫിക് ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം ചങ്ങനാശേരി സർക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്ത് നിർവഹിച്ചു. ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായി ഗൈഡിംഗ് വിദ്യാർത്ഥിനികൾ ഒരുമാസം നീണ്ടു നിൽക്കുന്ന ട്രാഫിക് ഡ്യൂട്ടി നിർവഹിക്കും. ചങ്ങനാശേരി സെൻട്രൽ ജംഗ്ഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ഡ്യൂട്ടി. റോഡ് സുരക്ഷാ നിയമങ്ങളും, ട്രാഫിക് നിയമങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രിൻസിപ്പൽ ജയ് കെ.ജോർജ്, ട്രാഫിക് എസ്.ഐ മാരായ അനിൽകുമാർ സുജിത്, ഗൈഡ് ക്യാപ്ടൻ ജിജി തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |