SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.47 AM IST

ഗതാഗതക്കുരുക്ക് : ഉദ്യോഗസ്ഥ പരിശോധന പൂർത്തിയാക്കി

കോട്ടയം : കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കളക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധന പൂർത്തീകരിച്ചു. എം.സി റോഡിൽ കാരിത്താസ് ജംഗ്ഷൻ, സംക്രാന്തി, കുമാരനല്ലൂർ, ചൂട്ടുവേലി, എസ്.എച്ച്. മൗണ്ട്, നാഗമ്പടം എന്നിവിടങ്ങളിലാണ് സമിതി ഇന്നലെ സന്ദർശനം നടത്തിയത്. തിരുവാതുക്കൽ, ഈരയിൽക്കടവ് എന്നിവിടങ്ങളും സന്ദർശിച്ചു. ചിങ്ങവനം മുതൽ പുളിമൂട് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലും കഞ്ഞിക്കുഴിയിലും ജൂൺ നാലിന് പരിശോധനയുണ്ടായിരുന്നു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നിർദ്ദേശപ്രകാരമാണ് ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘത്തെ ഗതാഗതക്കുരുക്ക് കൂടുതലുള്ള സ്ഥലങ്ങളിൽ അടിയന്തരമായി ഏർപ്പെടുത്താവുന്ന പുന:ക്രമീകരണങ്ങളുടെ സാദ്ധ്യത പരിശോധിക്കുന്നതിനായി നിയോഗിച്ചത്. പ്രാഥമിക റിപ്പോർട്ട് ഉടൻ തയ്യാറാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL