
ചിറക്കടവ് : ഗ്രാമദീപം വായനശാലയിൽ പ്രതിഭാസംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും എം.ജി.സർവകലാശാല ബി.കോം പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ദൃശ്യ ദിനേശിനെയും അനുമോദിച്ചു. വായനശാല പ്രസിഡന്റ് ടി.പി.രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ടി.പി.ശ്രീലാൽ നോട്ട് ബുക്ക് വിതരണം നടത്തി. കെ.ടി.സുരേഷ്, ടോണി ജോർജ്, പി.എൻ.സോജൻ, മിനി സേതുനാഥ്, അശ്വിൻ നരേന്ദ്രൻ, മാധവ് ആർ.നായർ തുടങ്ങിയവർ പ്രസംഗിച്ചു. ചെസ് പരിശീലനത്തിൽ പങ്കെടുത്തവർക്ക് ചെസ് ബോർഡുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |