
തുരുത്തമ്മ : തുരുത്തുമ്മ കണ്ടലൊടി സർപ്പ ധർമ്മ ദൈവ സങ്കേതം ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ക്ഷേത്രം ട്രസ്റ്റിന്റെ ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് സി.ആർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി എം.പി ബിജു, ജോയിന്റ് സെക്രട്ടറി സജിമോൻ ഇല്ലത്തുപറമ്പ്, ട്രസ്റ്റ് രക്ഷാധികാരികളായ രാജപ്പൻ, ബാഹുലേയൻ, ട്രസ്റ്റ് ട്രഷറർ സുധാകരൻ, കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ, സുരേഷ് കുമാർ, അശോകൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |