
ചങ്ങനാശ്ശേരി : ലഹരി വിരുദ്ധ ജനകീയ സമിതി ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാലുനാക്കൽ സെന്റ് ഏലിയാസ് യു.പി സ്‌കൂളിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ സ്‌കറിയ ഉദ്ഘാടനം ചെയ്തു.
ലഹരി വിരുദ്ധ ജനകീയ സമിതി ചെയർമാൻ ആർ.സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ജോണിക്കുട്ടി ടി.ജെ, കെ.എൻ. രാജൻ, ആർ. ശ്യാംകുമാർ കുടിലിൽ, ശശികല കെ.എസ്, കെ. പ്രസാദ് എന്നിവർ സംസാരിച്ചു. ചിത്രകാരൻ എൻ.ജി. സുരേഷ് കുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. ചിത്രകാരൻന്മാരായ കെ. സദാനന്ദൻ , അരവിന്ദ്, വി.എസ് ലക്ഷ്മി എന്നിവർ നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനദാനം 26 ന് നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തിൽ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |