
ചങ്ങനാശേരി : പെരുന്നയിൽ വീടിന്റെ കതക് കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ ആലപ്പുഴ തിരുവമ്പാടി സ്വദേശി പുത്തൻപുരയിൽ സനീഷ് ബഷീർ (46) നെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമം തടയാൻ ശ്രമിച്ച പെരുന്ന സെന്റ് ആന്റണീസ് പള്ളിക്ക് സമീപം താമസിക്കുന്ന പി.വി ത്രേസ്യാമ്മയ്ക്ക് (67) പരിക്കേറ്റിരുന്നു. ഇവരുടെ സഹോദരിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. ഇതിന് സമീപമാണ് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്നത്. ലഹരിക്കേസിലും സനീഷ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മുഖം മൂടി ധരിച്ചെത്തിയ പ്രതിയെ സി.സി.ടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പിടികൂടിയത്. റെയിൽവേയുടെ ഭാഗത്ത് ഇയാൾ ഓട്ടോയിൽ എത്തിയെന്ന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ചങ്ങനാശേരി എസ്.എച്ച്.ഒ സി.ശ്രീജിത്ത്, എസ്.ഐമാരായ സജിത്ത്‌മോൻ, അനീഷ് വിജയൻ, സി.പി.ഒ എം.എ നിയാസ്, എസ്.സി.പി.ഒ തോമസ് സ്റ്റാൻലി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |