SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

വി.സിമാർ മാപ്പ് പറയണം

കോട്ടയം : ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാർ കേരളത്തോട് മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം വി.എൻ.വാസവൻ. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് വൈസ് ചാൻസലർമാർ പരിപാടിയിൽ പങ്കെടുത്തത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ തലവന്മാർ ഔദ്യോഗിക പദവിയിൽ ഇരിക്കുമ്പോൾ ഇത്തരം രാഷ്ട്രീയപ്രത്യയശാസ്ത്ര വേദികളിൽ പങ്കെടുക്കുന്നത് സാംസ്‌കാരിക കേരളം നേരിടുന്ന വലിയ വെല്ലുവിളിയാണ്. ആർ.എസ്.എസിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന സംസ്ഥാന സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL