SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

കുടുംബശ്രീ ക്ഷീര ദിനാചരണം

milk

കോട്ടയം : ക്ഷീരദിന വാരാചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 11 ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത സി.ഡി.എസുകളിൽ പ്രത്യേക മേളകൾ സംഘടിപ്പിച്ചു. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ ഉത്പന്നങ്ങളും മൂല്യവർദ്ധിത പാൽ ഉത്പന്നങ്ങളും പ്രദർശിപ്പിച്ചു. സംരംഭകത്വ സാദ്ധ്യതകളും സ്വയംതൊഴിൽ അവസരങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. അങ്കണവാടികളിൽ ബോധവത്കരണ ക്ലാസുകളുമുണ്ടായിരുന്നു. പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും പോഷകഗുണങ്ങൾ, ആരോഗ്യ സംരക്ഷണത്തിൽ അവയ്ക്കുള്ള പങ്ക് എന്നിവ സംബന്ധിച്ച് അവബോധം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL