
കട്ടച്ചിറ: ഡി.വൈ.എഫ്.ഐ കട്ടച്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി. വാർഡ് കൗൺസിലർ ഇ.എസ് ബിജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ഡി മുത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി റിജേഷ് കെ.ബാബു അവാർഡ് ദാനം നടത്തി. ഏറ്റുമാനൂർ മേഖലാ ജോയിന്റ് സെക്രട്ടറി അരുൺ ശശി, സി.പി.എം കൂടല്ലൂർ കവല ബ്രാഞ്ച് സെക്രട്ടറി കെ.പി വിജയൻ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി രാഹുൽ കെ.മോഹൻ സ്വാഗതവും, കമ്മിറ്റി അംഗം സുധീഷ്ണ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |