SignIn
Kerala Kaumudi Online
Monday, 15 June 2026 2.51 AM IST

പ്രിയദർശിനി പദ്ധതിക്കായി 141 ബസുകൾ... സൗജന്യ യാത്രയ്ക്ക്  ഇന്ന് ഡബിൾബെൽ

ksr

കോട്ടയം : സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഔദ്യോഗിക കണക്കിൽ 162 ഓർഡിനറി ബസുകളുണ്ടെന്ന് കെ.എസ്.ആർ.ടി.സി പറയുമ്പോഴും, നിലവിൽ സർവീസ് നടത്തുന്നവ 141 ബസുകളാണെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്. ഇതോടെ നിരവധി റൂട്ടുകളിലെ യാത്രക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാതെ പോകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വൈക്കം ഡിപ്പോയിൽ 32, കോട്ടയം 22, ചങ്ങനാശേരി 21, പൊൻകുന്നം 21, ഈരാറ്റുപേട്ട 19, പാലാ 13, എരുമേലി 13 എന്നിങ്ങനെയാണ് ജില്ലയിലെ ഓർഡിനറി ബസുകളുടെ എണ്ണം. എരുമേലി, പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലാണ് ഓർഡിനറി സർവീസുകൾ കുറവ്. വൈക്കത്താണ് കൂടുതൽ സർവീസുള്ളത്.

ഈ റൂട്ടുകളിൽ ഓർഡിനറിയില്ല
കോട്ടയം - അയർക്കുന്നം - മറ്റക്കര, കോട്ടയം - പാമ്പാടി -പങ്ങട - കൂരോപ്പട, മെഡിക്കൽ കോളേജ് - മണിയാപറമ്പ്, കോട്ടയം -പുതുപ്പള്ളി, കോട്ടയം - മീനടം, കോട്ടയം - റാന്നി, പൊൻകുന്നം - പള്ളിക്കത്തോട്, മുണ്ടക്കയം - ഇളംകാട്, പാലാ - അയർക്കുന്നം-കോട്ടയം, തിടനാട് - ഭരണങ്ങാനം, ഏറ്റുമാനൂർ - കടപ്പൂർ, വൈക്കം - വെള്ളൂർ തുടങ്ങിയ നിരവധി റൂട്ടുകളിൽ ഓർഡിനറി സർവീസില്ലാത്തതിനാൽ സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL