SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.09 AM IST

മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ  മരം കടപുഴകി വീണു

trree
മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ കടപുഴകി വീണ മരം അഗ്‌നിശമന സേന ഉദ്യോഗസ്ഥർ മുറിച്ച് മാറ്റുന്നു.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൗണ്ടിൽ വൻമരം കടപുഴകി വീണു. മെഡിക്കൽ കോളേജ് ഇന്ത്യൻ കോഫി ഹൗസിൽ നിന്നും പ്രിൻസിപ്പാൾ ഓഫീസിലേക്ക് പോകുന്ന റോഡിന്റെ ഇടത് വശത്തു നിന്നിരുന്ന മരമാണ് കടപുഴകി വീണത്. ഈ ഭാഗത്തേയ്ക്ക് രോഗികളോ കൂട്ടിരിപ്പുകാരോ പോകുന്ന സ്ഥലം അല്ലാത്തതിനാൽ മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല. ഞായറാഴ്ച രാത്രി 12.30 ഓടെയായിരുന്നു സംഭവം. മരം വീണതിനെ തുടർന്ന് ആശുപത്രി അധികൃതർ അഗ്‌നിശമന സേനാ അധികൃതരെ വിവരം അറിയിക്കുകയും ഉടൻ തന്നെ അവരെത്തി മരം മുറിച്ച് മാറ്റുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL