SignIn
Kerala Kaumudi Online
Tuesday, 16 June 2026 6.53 AM IST

മാട്ടിറച്ചി കിട്ടാനില്ല,​ മട്ടനാണ് താരം

ss

ഹോട്ടലുകളും കേറ്ററിംഗുകാരും മട്ടനിലേക്ക് തിരിഞ്ഞു

കോട്ടയം: അയൽ സംസ്ഥാനങ്ങളിൽ നിന്ന് അറവ് മാടുകളെ കൊണ്ടുവരുന്നതിനുള്ള തടസം നീക്കണമെന്നാവശ്യപ്പെട്ട് മാട്ടിറച്ചി വ്യാപാരികൾ നടത്തുന്ന സമരത്തെ തുടർന്നു ആട് വിപണി സജീവമായി. ശീതീകരിച്ച കണ്ടെയ്നറുകളിൽ ഇറച്ചി അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നുണ്ടെങ്കിലും രോഗം ബാധിച്ചു ചത്ത അറവുമാടുകളുടെ ഇറച്ചി അനാരോഗ്യകരമായ സാഹചര്യത്തിൽ തയ്യാറാക്കിയ സുനാമി ഇറച്ചിയാണിതെന്ന പ്രചാരണം ശക്തമായി. ഈ ഇറച്ചി ഉപയോഗിച്ച പലർക്കും ചൊറിച്ചിലും മറ്റ് അലർജി രോഗങ്ങളും ഉണ്ടായി. ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകിയതോടെ പല ഹോട്ടലുകൾ ആട്ടിറച്ചിയിലേക്ക് തിരിഞ്ഞു.

ഡിമാൻഡ് കൂടിയതോടെ ആട് വിലയും ഉയർന്നു. 15,​000 രൂപ ഉണ്ടായിരുന്ന ആടിന്റെ വില വലിപ്പമനുസരിച്ച് 3000-4000 രൂപ വരെ വർദ്ധിച്ചു. ആട്ടിറച്ചി വിപണി വില 900ൽ നിന്ന് 1000 ആയി.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ആടിനെ കൊണ്ടു വരുന്നതിന് തടസമില്ലെന്നു കണ്ടതോടെ അറവ് മാട് വ്യാപാരികളിൽ പലരും ആട് കച്ചവടത്തിലേക്ക് തിരിഞ്ഞു.

പലഹോട്ടലുകളും റസ്റ്റോറന്റുകളും കേറ്ററിംഗ് നടത്തിപ്പുകാരും മട്ടൻ ബിരിയാണിലേക്ക് മാറി. നേരത്തേ വിവാഹ സത്ക്കാര കരാർ എടുത്തവരും കോഴിക്കും മീനിനും വില കൂടിയതോടെ മട്ടൻ ബിരിയാണിയിലേക്കു മാറാൻ വീട്ടുകാരെ നിർബന്ധിക്കുകയാണ്.

മട്ടൻ ബിരിയാണിയും ചാപ്‌സും

മട്ടൻ ബിരിയാണിക്ക് 300 രൂപ മുതലാണ് ഹോട്ടലുകളുടെ നിലവാരമനുസരിച്ച് ഈടാക്കുന്നത്. മാട്ടിറച്ചി ലഭ്യത കുറഞ്ഞതോടെ ബീഫ് കറിയും ബീഫ് ഫ്രൈയും വിറ്റിരുന്ന പല ഹോട്ടലുകളും മട്ടൻ ചാപ്സിലേക്ക് തിരിഞ്ഞു. ബീഫ് ഫ്രൈക്ക് 150 -200 രൂപ വില ഈടാക്കിയവർ ആട്ടിറച്ചിക്കഷണവും അൽപ്പം ചാറുമുള്ള മട്ടൻ ചാപ്സിന് 250- 300 രൂപയാണ് ഈടാക്കുന്നത്. പാതി വിലയ്ക്ക് ഹാഫ് മട്ടൻ ചാപ്സും ലഭ്യമാണ്.

മാട്ടിറച്ചി ലഭ്യത കുറഞ്ഞതോടെ നല്ലയിനം മുട്ടനാടുകൾക്ക് മോഹവിലയായി ഇരട്ടിയിലേറെയാണ് ലഭിക്കുന്നത്. ആടു വളർത്തലുകാരായ സാധാരണ വീട്ടമ്മമാരുടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകും. സുനാമി മാട്ടിറച്ചി വ്യാപകമായതും ആടുകളെ അയൽ സംസ്ഥാനങ്ങളിൽ നിന്നു കൊണ്ടു വരുന്നതിന് തടസമില്ലാത്തതും അനുകൂല ഘടകമായി.

എബിഐപ്പ്

കർഷക കോൺഗ്രസ് നേതാവ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL