
പാലാ: വായനദിനത്തിൽ പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് അക്ഷരോപഹാരവുമായി മൂന്ന് കൊച്ചു മിടുക്കർ. ഇന്ന് ലൈബ്രറിയിൽ പുസ്തകങ്ങൾ തേടിചെല്ലുമ്പോൾ പ്രിയപ്പെട്ട മൂന്ന് സഹപാഠികളുടെ പുസ്തകങ്ങൾ കൂടി ലൈബ്രറിയിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥികൾ.
സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ശ്രീനന്ദന ഷാജി, മരിയ റോസ് സിബി, അനന്യ അനീഷ് എന്നിവരുടെ വ്യത്യസ്തങ്ങളായ മൂന്ന് കവിതാ സമാഹാരങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. കാവ്യസുരഭി, നിലാവിന്റെ ചിറകുകൾ, നിഴൽപ്പൂക്കൾ എന്നീ സമാഹാരങ്ങൾ ഏതൊരാളുടെയും ഹൃദയത്തെ സ്പർശിക്കും.23 കവിതകളാണ് ഒരു സമാഹാരത്തിലുള്ളത്.
പ്രമുഖരുടെ പിന്തുണയിൽ പ്രകാശനം
മാണി സി.കാപ്പൻ എം.എൽ.എ,പാലാ ഡി.ഇ.ഒ. സത്യപാലൻ സി, പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ എജൻസി സെക്രട്ടറി റവ. ഫാ. ജോർജ് പുല്ലുകാലായിൽ, റവ. ഫാ. ജോസഫ് തടത്തിൽ, സി. ലിസ്ബിൻ പുത്തൻപുര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂന്ന് കുട്ടികളുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്തത്. മലയാളം അദ്ധ്യാപികയും വിദ്യാരംഗം കലാസാഹിത്യവേദി കോർഡിനേറ്ററുമായ പ്രിയ കെ. ജോയിയുടെ നേതൃത്വത്തിലാണ് കവിതാ സമാഹാരങ്ങൾ തയാറാക്കിയത്. ചേർപ്പുങ്കൽ എസ്.എം ബുക്സാണ് പ്രസാധകർ. മുൻ ഹെഡ്മിസ്ട്രസ് സി.ലിസ്യു ജോസ്, ഹെഡ്മിസ്ട്രസ് സി.അനില തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി.
ഫോട്ടോ അടിക്കുറിപ്പ്
തങ്ങളുടെ കാവ്യഗ്രന്ഥങ്ങളുമായി ശ്രീനന്ദന ഷാജി, മരിയ റോസ് സിബി, അനന്യ അനീഷ് എന്നിവർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |