SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

അവയവദാന തട്ടിപ്പ്  ഇ.ഡി പരിശോധന

kobsisiliaymma

കോട്ടയം: അവയവദാനത്തിന്റെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം വാഴൂർ പുളിക്കൽക്കവല സ്വദേശിനി മായയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി. ഇന്ന് രാവിലെ ആറോടെയാണ് പരിശോധന ആരംഭിച്ചത്. വ്യാജരേഖ നിർമിച്ചതിന് മായയെ നേരത്തെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി നജീബുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അവയവദാനത്തിനായി സമർപ്പിച്ച വ്യാജരേഖകളും കേന്ദ്രീകരിച്ചാണ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളിലും ഇ.ഡി പരിശോധന നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL