
കോട്ടയം : പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ക്വിസ് മത്സരം ജൂലായ് 11 ന് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. സർക്കാർ,എയ്ഡഡ് ഹൈസ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഓരോ സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ പങ്കെടുക്കാം. വിജയികളാകുന്നവർക്ക് ജൂലായ് 18 ന് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർത്ഥികൾ സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ കത്ത് സഹിതം 11 ന് രാവിലെ 9.30ന് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ എത്തണം. ഫോൺ : 9656960918.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |