
മേലുകാവുമറ്റം: മേലുകാവുമറ്റം സെന്റ് തോമസ് യു.പി സ്‌കൂൾ ലഹരി വിമുക്തറാലി നടത്തി. മേലുകാവ് പൊലീസ് ഓഫീസർ എം.ആർ രജിത്ത് ലഹരിമുക്ത ബോധവത്ക്കരണ ക്ലാസ് നയിച്ചു. പ്ലക്കാർഡുകളും, പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി നടത്തിയ ലഹരിവിമുക്ത റാലി മേലുകാമറ്റം നാടിന് സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ജോയ്‌സ് ജേക്കബ് സ്വാഗതം പറഞ്ഞു. മേലുകാവ് പൊലീസ് സ്റ്റേഷൻ എസ്.ഐ ആന്റണി മാത്യു, എ.എസ്.ഐ വി.ടി സജിനി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രസന്ന ജേക്കബ്, എം.പി.ടി.എ പ്രസിഡന്റ് സ്മിതാ ഡാനിയേൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |