
ഈരാറ്റുപേട്ട: ബാങ്കിംഗ് മേഖലയിൽ പഞ്ചദിന ബാങ്കിംഗ് നടപ്പിലാക്കാൻ യൂണിയൻ ഗവൺമെന്റ് മുന്നോട്ടുവരണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് യൂണിയൻ, ഓഫീസേഴ്‌സ് യൂണിയൻ (കെ.ജി.ബി.ഇ.യു, ഒ.യു) ഈരാറ്റുപേട്ട ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏരിയ സമ്മേളനം കെ.ജി.ബി.ഇ.യു ജില്ലാ പ്രസിഡന്റ് രാജേഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. കെ.ജി.ബി.ഒ.യു ജില്ലാ പ്രസിഡന്റ് എബി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ബി.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി ശ്രീരാമൻ, കെ.ജി.ബി. ഒ.യു ജില്ലാ സെക്രട്ടറി റിജോജോസ് തുടങ്ങിയവർ പങ്കെടുത്തു. ഏരിയ കൺവീനർ എം.കെ ഉല്ലാസ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രഞ്ജു ജോസഫ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |