SignIn
Kerala Kaumudi Online
Thursday, 16 July 2026 10.07 AM IST

 പന്ത്രണ്ടാംമൈൽ-കോമാക്കൽപ്പടി റോഡ് മഴ ശക്തമായി റോഡ് വെള്ളത്തിലായി

road-

കറുകച്ചാൽ: വർഷങ്ങളായി അറ്റകുറ്റപ്പണി നടത്തിയില്ല, ടാറും കോൺക്രീറ്റും ഇളകിയുണ്ടായ​ ചെറുതും വലുതുമായ കുഴികളെ കണ്ടില്ലെന്ന് നടച്ചു. ഇതോടെ നെടുംകുന്നം പന്ത്രണ്ടാംമൈൽ- കോമാക്കൽപ്പടി റോഡിൽ കാൽനടപോലും അസാദ്ധ്യമായി. ഇടവിട്ടുള്ള മഴ കനത്തതോടെ സ്ഥിതി കൂടുതൽ സങ്കീർണമായി. ചെറുതും വലുതുമായ കുഴികളിൽ ചെളിവെള്ളക്കെട്ടും രൂപപ്പെട്ടു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ചെളിവെള്ളം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ മേൽ വീഴുന്നതിനും പതിവായി. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാനുള്ള മാർമില്ലാത്തതും പ്രതിസന്ധിയാണ്. ഇതോടെ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടസാദ്ധ്യത വർദ്ധിച്ചിരിക്കുകയാണെന്നും തെന്നിവീഴൽ പതിവായെന്നും പ്രദേശവാസികൾ പറയുന്നു. നിരവധി ചെറുവാഹനങ്ങളാണ് നിയന്ത്രണംവിട്ട് ഇവിടെ മറിയുന്നതും. പ്രധാന റോഡായിട്ടും അറ്റകുറ്റപ്പണികൾ വൈകുന്നതിൽ വ്യാപക പ്രതിഷേധത്തിനും ഇടയാക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഓടയില്ല അപകസാദ്ധ്യതയും കൂടി

 റോഡിന്റെ വശങ്ങളിൽ ആവശ്യമായ ഓടകൾ ഇല്ലാത്തതിനാൽ മഴവെള്ളത്തിനൊപ്പം മണ്ണും ചെളിയും റോഡിലേക്ക് ഒഴുകിയെത്തി കെട്ടിക്കിടക്കുന്ന നിലയിലാണ്.

 നിരവധി പേർ ആശ്രയിക്കുന്ന റോഡിൽ തിരക്കേറിയ റോഡിൽ കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടും നാളിതുവരെ നന്നാക്കാൻ നടപടിയില്ലെന്നാണ് ആരോപണം.


റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര അറ്റകുറ്റപ്പണികളും സമഗ്ര നവീകരണവും നടത്തണം. സുരക്ഷിത യാത്ര ഉറപ്പാക്കകുകയും വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.

പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL