SignIn
Kerala Kaumudi Online
Sunday, 05 July 2026 6.17 AM IST

പാസ്റ്ററൽ സെന്റർ ഉദ്ഘാടനവും മെറിറ്റ് ഡേ ആഘോഷവും 7ന്

പാലാ: പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയുടെ നേതൃത്വത്തിൽ നവീകരിച്ച സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനവും സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്‌കൂളിന്റെയും മെറിറ്റ് ഡേ ആഘോഷങ്ങളും 7ന് നടത്തുമെന്ന് ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. പാസ്റ്ററൽ സെന്റർ ഇടവകയുടെ വിവിധ ശുശ്രൂഷകൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും കൂടുതൽ സൗകര്യങ്ങളൊരുക്കും. ചടങ്ങിൽ ചലച്ചിത്രതാരവും എം.എൽ.എയുമായ രമേശ് പിഷാരടി മുഖ്യാതിഥിയാകും. മാണി സി.കാപ്പൻ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് ഫൊറോന വികാരിയും സ്‌കൂളുകൾ മാനേജരുമായ ഫാ.ജോർജ് വേളൂപറമ്പിൽ അദ്ധ്യക്ഷനാകും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സ്‌കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെയും ആദരിക്കും. ചടങ്ങിൽ അസി.വികാരിമാരായ ഫാ.ആന്റു കൊല്ലിയിൽ, ഫാ.ഡാൻ കടുപ്പിൽ, ഫൊറോന ട്രസ്റ്റിമാരായ ഷിബു ഐപ്പൻപറമ്പിൽ കുന്നേൽ, ജോയി ചന്ദ്രൻ കുന്നേൽ, സാബു കദളിയിൽ, ജിസ്‌മോൻ തുടിയൻപ്ലാക്കൽ, പബ്ലിസിറ്റി കൺവീനറും ഭരണങ്ങാനം ഗ്രാമപഞ്ചായത്തംഗവുമായ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയമുറത്താങ്കൽ, കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പയസ് മാണി, സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്‌കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ.പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സോന ഷാജി എന്നിവർ പങ്കെടുക്കും. സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ് സ്വാഗതവും. സ്‌കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ.വല്ലനാട്ട് നന്ദി പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL