SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.37 PM IST

മോട്ടോർപെട്ടിയും പറയും തള്ളിപ്പോയി ഇടവട്ടത്തെ നെൽകൃഷി പ്രതിസന്ധിയിൽ

കോട്ടയം: മോട്ടോർതറയുടെ പെട്ടിയും പറയും തള്ളിപ്പോയതിനെ തുടർന്ന് അയ്മനം പഞ്ചായത്തിലെ ഇടവട്ടം, കുമ്പളംതറ, പരുവത്തറ പാടശേഖരങ്ങളിലെ നെൽകൃഷി പ്രതിസന്ധിയിലായി കർഷകർ. വിരിപ്പ് കൃഷിക്കായി വെള്ളം പമ്പ് ചെയ്ത് കൊണ്ടിരിക്കെയാണ് സംഭവം. 220 ഏക്കർ വിസ്തൃതിയുള്ള ഇടവട്ടം പാടശേഖരത്തിൽ മൂന്ന് മോട്ടോറുകളാണുള്ളത്. ഇതിൽ തെക്കുപടിഞ്ഞാറ് ഭാഗത്തെ മോട്ടോർ തറയുടെ പെട്ടിയും പറയും ഇന്നലെ തള്ളിപ്പോയതോടെ പാടത്തേക്ക് വെള്ളം എത്തിക്കുന്നത് തടസപ്പെട്ടത്. ഇതുമൂലം വിരിപ്പ് കൃഷി താറുമാറാകുമെന്ന ആശങ്കയിലാണ് കർഷകർ.
മുമ്പ് കൃഷി നിലച്ചതിനെ തുടർന്ന് പ്രദേശവാസികൾ ദുരിതത്തിലായ സാഹചര്യത്തിൽ, കുമരകം പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് മോട്ടോർ പെട്ടി ഉറപ്പിച്ച് പ്രവർത്തനം പുനരാരംഭിച്ചത്. ജില്ലാ കളക്ടറുടെയും പുഞ്ച സ്‌പെഷ്യൽ ഓഫീസറുടെയും നിർദേശപ്രകാരം പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് 50,000 രൂപ അനുവദിച്ചിരുന്നു.

അഴിമതിയെന്ന് ആരോപണം

ഏകദേശം 48000 രൂപ ഒരു മോട്ടോർ പെട്ടി ഉറപ്പിക്കുന്നതിനായി ചെലവഴിച്ചു. എന്നാൽ, ഒരു മോട്ടോർ പെട്ടി ഉറപ്പിക്കാൻ 48000 രൂപ ചെലവഴിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണമാണ് നിലവിലെ ഭരണസമിതി ഉയർത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL