
കോട്ടയം : കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ നിലവിലുള്ള താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റവ്യൂ 31 ന് ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. എം.ബി.ബി.എസ് യോഗ്യതയും കേരള മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഉച്ചയ്ക്ക് ഒന്നിന് മുൻപ് എത്തണം.
കാഷ്വാലിറ്റി വിഭാഗം കൈകാര്യം ചെയ്യുന്നതിൽ പ്രവൃത്തി പരിചയമുള്ളവർക്കും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന. ഫോൺ : 8281040553.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |