SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

പാലാ നഗരസഭ: കോൺഗ്രസിൽ തുറന്നപോര്, ഡി.സി.സിക്കെതിരെ പ്രാദേശിക നേതൃത്വം

പാലാ: പാലാ നഗരസഭയിലെ അവിശ്വാസ വിഷയങ്ങൾക്ക് ശേഷവും കോൺഗ്രസിൽ പൊട്ടലും ചീറ്റലും. കോൺഗ്രസ് കൗൺസിലർമാർ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കി. എന്നാൽ പാലായിൽ വന്നപ്പോൾ നേരിട്ട് കൗൺസിലർമാർക്ക് വിപ്പ് കൊടുക്കാമായിരുന്നല്ലോയെന്ന് പ്രാദേശിക നേതൃത്വം തിരിച്ചടിച്ചു.

ഇപ്പോൾ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട കൗൺസിലർമാർ സമവായത്തിന് ഒരിക്കലും തയാറായില്ലെന്നും നാട്ടകം കുറ്റപ്പെടുത്തി.

പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് തുനിഞ്ഞിറങ്ങിയ കൗൺസിലർമാർക്ക് വിപ്പ് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. വിപ്പ് ലംഘിക്കുന്ന ജനപ്രതിനിധികൾക്ക് ലഭിക്കേണ്ട ശിക്ഷ അവർക്ക് ഡി.സി.സി ഉറപ്പാക്കും. ഇക്കാര്യത്തിലുള്ള നിയമനടപടി ഉടൻ ആരംഭിക്കും. പാലായിലെ പ്രാദേശിക നേതൃത്വം പ്രായോഗിക സമീപനം സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയെന്നും കോൺഗ്രസ് കൗൺസിലർമാർ മനപൂർവ്വം പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നുമാണ് നാട്ടകം സുരേഷിന്റെ അഭിപ്രായം.

ഇടപെടേണ്ട സമയത്ത് ഡി.സി.സി ഇടപെട്ടില്ല

പാലാ നഗരസഭയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും ഡി.സി.സി ഉചിതമായ സമയത്ത് ഇടപെട്ടില്ലെന്ന് പാലായിലെ കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഇപ്പോൾ പ്രാദേശിക നേതൃത്വത്തിനുമേൽ കുറ്റം ചാരിയിട്ട് കാര്യമുണ്ടോയെന്നും അവർ ചോദിക്കുന്നു.

പാർലമെന്ററി പാർട്ടി യോഗത്തിൽ തനിക്കെതിരെ കയ്യേറ്റമുണ്ടായി എന്ന് ചൂണ്ടിക്കാട്ടി ഒരു കൗൺസിലർ, നാട്ടകം സുരേഷിനെ നേരിൽ കണ്ട് പരാതിപ്പെട്ടിരുന്നു. എന്നാൽ കൗൺസിലർ പറയുന്നതിന് ചെവി കൊടുക്കാതെ, അദ്ദേഹത്തെ പുശ്ചിച്ച് ഇറക്കിവിടുകയായിരുന്നു എന്നാണ് ആക്ഷേപം. കൗൺസിലർമാർ തിരുവനന്തപുരത്തെത്തി നേതാക്കളോട് നേരിട്ട് പരാതി പറഞ്ഞു . അതിനും കൃത്യമായ മറുപടി ഉണ്ടായില്ല.

നഗരസഭയിലെ പ്രതിപക്ഷമായ ഇടതുമുന്നണി അവിശ്വാസത്തിനു നോട്ടീസ് നൽകിയപ്പോഴും ജില്ലാ നേതൃത്വം അനങ്ങിയില്ലെന്നും ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL