
കോട്ടയം : കേരളത്തിന്റെ ആരോഗ്യഭദ്രത ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പാണ് മന്ത്രി കെ.മുരളീധരൻ നടത്തുന്ന കായകൽപ്പം ജനസമ്പർക്ക പരിപാടിയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയം സി.എം.എസ് കോളേജിൽ കായൽപ്പം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് ഒരുപാട് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലോകത്തെ ഏതു കോണിലുമുണ്ടാകുന്ന പുതിയ രോഗങ്ങൾ കാലത്താമസമില്ലാതെ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇത്തരം പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ തക്കവിധം ആരോഗ്യവകുപ്പിനെ പര്യാപ്തമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മന്ത്രി കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി മോൻസ് ജോസഫ്, എം.പിമാരായ അഡ്വ.കെ.ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ മാണി സി.കാപ്പൻ, നാട്ടകം സുരേഷ്, വിനു ജോബ് കുഴിമണ്ണിൽ, കെ.ബിനിമോൻ, റോണി കെ.ബേബി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ അദ്ധ്യക്ഷൻ എം.പി. സന്തോഷ്‌കുമാർ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, അനു എസ്.നായർ, പി.കെ വൈശാഖ്, ഡോ.എൻ.പ്രിയ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |