SignIn
Kerala Kaumudi Online
Sunday, 26 July 2026 5.25 AM IST

ഐപ്‌സോ സംസ്ഥാന ക്യാമ്പ്

aipso

കോട്ടയം : അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) സംസ്ഥാന ക്യാമ്പ് തെള്ളകം ചൈതന്യ ഹാളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐപ്‌സോ ജനറൽ സെക്രട്ടറി അഡ്വ.വിബി ബിനു അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.ജോസ് സ്വാഗതവും, ബൈജു വയലത്ത് നന്ദിയും പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.കെ ജനാർദ്ദനക്കുറുപ്പ് പതാക ഉയർത്തി. അഡ്വ.കെ.അനിൽ കുമാർ, കെ.ദേവകി, ഇ.വേലായുധൻ എന്നിവർ പങ്കെടുത്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് ഡോ.കെ.എം സീതി ക്ലാസ് നയിച്ചു. അഡ്വ.വി.ജയപ്രകാശ് സ്വാഗതവും പി.കെ ആനന്ദക്കുട്ടൻ നന്ദിയും പറഞ്ഞു. സി.ആർ ജോസ് പ്രകാശ് ഭാവിപ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പ് ലീഡറായി അഡ്വ.എം.എ ഫ്രാൻസിസ്, ഡെപ്യൂട്ടി ലീഡറായി ഡോ. എൻ രമാകാന്തൻ എന്നിവരെ തിരഞ്ഞെടുത്തു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം നടക്കും. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അദ്ധ്യക്ഷത വഹിക്കും. കെ.സി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ.വി.ബി ബിനു, ബാബു ജോസഫ്, അഡ്വ.കെ.ആർ ശ്രീനിവാസൻ, ഡോ.സി.ഉദയകല തുടങ്ങിയവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL