
കോട്ടയം: ഈ വർഷത്തെ ജില്ലാതല ഓണാഘോഷപരിപാടികൾ 24 മുതൽ 28 വരെ നടക്കും. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി.) നഗരസഭയും സംയുക്തമായാണ് ഓണാഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷവുമായി ബന്ധപ്പെട്ട് ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ഓണാഘോഷം-2026 നോടനുബന്ധിച്ച് കലാ- സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ള സംഘടനകൾ, കലാകാരന്മാർ തുടങ്ങിയവരിൽ നിന്ന് താൽര്യപത്രം ക്ഷണിച്ചു. താൽപര്യപത്രങ്ങൾ/അപേക്ഷകൾ 14ന് വൈകിട്ട് അഞ്ചിനകം നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |