SignIn
Kerala Kaumudi Online
Thursday, 20 August 2026 1.40 AM IST

ഗുരുദേവ ജയന്തി ആഘോഷം  

ചെങ്ങളം വടക്ക് : എസ്.എൻ.ഡി.പി യോഗം 267ാം നമ്പർ ശാഖയിൽ ഓണാഘോഷം, ഗുരുദേവ ജയന്തി ആഘോഷം എന്നിവ 23, 28 തീയതികളിൽ നടക്കും. 23 ന് രാവിലെ 8 ന് അത്തപ്പൂക്കളം, 9ന് കായിക മത്സരങ്ങൾ. 28 ന് രാവിലെ 7 ന് ഗുരുദേവ കൃതികളും ഗുരുദേവ ഭാഗവതവും പാരായണം, 10 ന് ചതയദിന ഘോഷയാത്ര, 11.30 ന് ചതയദിന സമ്മേളനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോൻ കരീമഠം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ജെ സതീഷ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.എം റെജിമോൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. കുമരകം മേഖല ചെയർമാൻ എസ്.ഡി പ്രസാദ് സമ്മാനദാനം നിർവഹിക്കും. കൃഷ്ണമ്മ പ്രകാശൻ, ഷാനോ ശശിധർ, അദൈ്വത് സതീഷ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ബിനു കമ്പിയിൽ സ്വാഗതവും, യൂണിയൻ കമ്മിറ്റി അംഗം ബി.എസ് സമീർ ന്നദിയും പറയും. ഉച്ചയ്ക്ക് 1 ന് ചതയസദ്യ, വൈകിട്ട് ഗുരുപൂജ, പ്രസാദവിതരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, GURUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL