SignIn
Kerala Kaumudi Online
Saturday, 29 August 2026 5.10 AM IST

ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് കാ​ർ​ ​ഓ​ടി​ച്ചു​ ​ക​യ​റ്റി​ ​പരാക്രമം

 ത​ട​യാ​നെ​ത്തി​യ​ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ് ​നേ​താ​വി​നെ​ ​വാ​ഹ​നം​ ​ഇ​ടി​പ്പി​ച്ചു
​ ഗു​രു​ദേ​വ​നേ​യും​ ​സ​മു​ദാ​യ​ത്തേ​യും അ​സ​ഭ്യം​ ​പ​റ​ഞ്ഞ് ​കാ​റോ​ടി​ച്ച​യാ​ൾ​ ​
 കി​ട​ങ്ങൂ​ർ​ ​എ​സ്.​ഐ​യു​ടെ​ ​നി​ഷേ​ധാ​ത്മ​ക​ ​നി​ല​പാ​ടി​നെ​തി​രെ​ ​പ്ര​തി​ഷേ​ധം


കി​ട​ങ്ങൂ​ർ​:​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ഘോ​ഷ​യാ​ത്ര​യ‌്ക്കി​ട​യി​ലേ​ക്ക് ​കി​ട​ങ്ങൂ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​വ​ച്ച് ​കാ​ർ​ ​ഓ​ടി​ച്ചു​ക​യ​റ്റാ​ൻ​ ​ശ്ര​മി​ച്ച​താ​യും​ ​ത​ട​യാ​നെ​ത്തിയ ​യൂ​ത്ത്മൂ​വ്‌​മെ​ന്റ് ​യൂ​ണി​യ​ൻ​ ​നേ​താ​വി​നെ​ ​വാ​ഹ​നം​ ​ഇ​ടി​പ്പി​ച്ച​താ​യും​ ​പ​രാ​തി.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​എ​സ്.​എ​ൻ.​ഡി.​പി ​ ​യോ​ഗം​ ​മീ​ന​ച്ചി​ൽ​ ​യൂ​ണി​യ​ൻ​ ​യൂ​ത്ത് ​മൂ​വ്‌​മെ​ന്റ് ​ക​ൺ​വീ​ന​ർ​ ​ഗോ​പ​കു​മാ​ർ​ ​കെ.​ആ​ർ​ ​കി​ട​ങ്ങൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​കി​ട​ങ്ങൂ​ർ​ ​എ​സ്.​ഐ​ ​കി​ഷോർ ഇ​ങ്ങ​നെ​യൊ​രു​ ​സം​ഭ​വം​ ​ഉ​ണ്ടാ​യി​ട്ടേ​യി​ല്ലെ​ന്ന​ ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ച​ത് ​പ്ര​തി​ഷേ​ധ​ത്തി​ന് ​ഇ​ട​യാ​ക്കി.​ ​ഇ​ന്ന് ​പാ​ലാ​ ​സി.​ഐയ്​ക്കും​ ​ഡി​വൈ.​എ​സ്.​പി​ക്കും​ ​പ​രാ​തി​ ​ന​ൽ​കു​മെ​ന്ന് ​മീ​ന​ച്ചി​ൽ​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ളാ​യ​ ​സു​രേ​ഷ് ​ഇ​ട്ടി​ക്കു​ന്നേ​ൽ,​ ​സ​ജീ​വ് ​വ​യ​ല,​ ​എം.​ആ​ർ​ ​ഉ​ല്ലാ​സ് ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.
കു​മ്മ​ണ്ണൂ​രി​ൽ​ ​നി​ന്ന് ​എ​ത്തി​യ​ ​ഘോ​ഷ​യാ​ത്ര​ ​കി​ട​ങ്ങൂ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​സി​ഗ്‌​ന​ൽ​ ​ഭാ​ഗ​ത്ത് ​എ​ത്തി​ ​റോ​ഡ് ​മു​റി​ച്ച് ​ക​ട​ക്കു​മ്പോ​ൾ​ ​കെ.​എ​ൽ.​ 36​ ​കെ​ 6606​ ​എ​ന്ന​ ​ന​മ്പ​രി​ലു​ള്ള ​സ്വി​ഫ്റ്റ് ​കാ​ർ​ ​അ​മി​ത​ ​വേ​ഗ​ത​യിൽ മു​ന്നോ​ട്ട് ​ഓ​ടി​ച്ചു​കൊ​ണ്ട് ​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് ​ഗോ​പ​കു​മാ​റി​ന്റെ​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​ത​ട​യാ​ൻ​ ​ശ്ര​മി​ച്ച​ ​ത​ന്നെ​ ​കാ​റി​ടി​പ്പി​ച്ചു​വെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ൾ​ ​ഘോ​ഷ​യാ​ത്ര​യേ​യും ഈ​ഴ​വ​ ​സ​മു​ദാ​യ​ത്തേ​യും​ ​പ​റ്റി​ ​വ​ള​രെ​ ​മോ​ശം​ ​വാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​അ​സ​ഭ്യം​ ​പ​റ​ഞ്ഞു​വെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ട്.
ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ ​ജ​യ​ന്തി​ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​ന​ട​ന്നു​കൊ​ണ്ടി​രു​ന്ന​ ​ഘോ​ഷ​യാ​ത്ര​ ​ത​ട​സ​പ്പെ​ടു​ത്താ​നും​ ​പ​ങ്കെ​ടു​ത്ത​വ​രെ​ ​പ്ര​കോ​പി​പ്പി​ക്കാ​നു​മു​ള്ള​ ​ശ്ര​മ​മാ​ണ് ​ന​ട​ന്ന​തെ​ന്ന് ​സം​ഘാ​ട​ക​ർ​ ​ആ​രോ​പി​ച്ചു.

ഇങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന് എസ്.ഐ.

പരാതിയിൽ പറയുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടിയില്ലെന്നും കിടങ്ങൂർ എസ്.ഐ. കിഷോർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാതി കൊടുത്തിട്ടുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പരാതിയുണ്ടെങ്കിൽ അന്വേഷിക്കുമെന്നും എസ്.ഐ പറഞ്ഞു.


സംഭവം ഒതുക്കിത്തീർത്താൽ ശക്തമായി പ്രതികരിക്കും

സം​ഭ​വം​ ​ഒ​തു​ക്കി​ത്തീ​ർ​ക്കാ​നാ​ണ് ​കി​ട​ങ്ങൂ​ർ​ ​പൊ​ലീ​സ് ​ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ​ ​ശ​ക്ത​മാ​യി​ ​പ്ര​തി​ക​രി​ക്കു​മെ​ന്ന് ​മീ​ന​ച്ചി​ൽ​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​വ്യ​ക്ത​മാ​ക്കി.ഘോ​ഷ​യാ​ത്ര​യും ​പ്ര​ദ​ക്ഷി​ണ​വും​ ​ഏ​ത് ​സ​മു​ദാ​യ​ത്തി​ന്റെ​ ​ആ​ണെ​ങ്കി​ലും​ ​അ​തി​നെ​തി​രെ​ ​അ​സ​ഭ്യം​ ​പ​റ​ഞ്ഞു​കൊ​ണ്ട് ​പ്ര​തി​ക​രി​ക്കു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​ഇ​ത്ത​രം​ ​ത​രം​താ​ണ​ ​വാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ​ഈ​ഴ​വ​ ​സ​മൂ​ഹ​ത്തെ​യും​ ​സം​ഘ​ട​ന​യേ​യും​ ​ത​ക​ർ​ക്കാ​മെ​ന്ന് ​ആ​രെ​ങ്കി​ലും​ ​ക​രു​തി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​വി​ലപ്പോവി​ല്ലെ​ന്നും​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ത്തി​ൽ​ ​കി​ട​ങ്ങൂ​ർ,​ ​പി​റ​യാ​ർ,​ ​കു​മ്മ​ണ്ണൂ​ർ​ ​ശാ​ഖാ​ ​നേ​താ​ക്ക​ളും​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​

വാഹനം കസ്റ്റഡിയിലെടുത്തു?

ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ്ര​ശ്‌​ന​ത്തി​ൽ​ ​ഇ​ട​പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ കാർ രാ​ത്രി​ ​വൈ​കി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യാ​ണ് ​സൂ​ച​ന.​ ​ഡ്രൈ​വ​റെ​ ​ഇ​ന്ന് ​പി​ടി​കൂ​ടു​മെ​ന്ന​റി​യു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL