ഏറ്റുമാനൂർ : ഓണംതുരുത്ത് യൂണിറ്റി റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സവിതാ ജോമോൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.സി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. കവിയും അഭിനേതാവുമായ ഹരി ഏറ്റുമാനൂർ സന്ദേശം നൽകി. പഞ്ചായത്ത് മെമ്പർ അന്നമ്മ സണ്ണി,ബിജു കുറ്റി വളച്ചേൽ, കെ എം മാത്യു. തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന ദമ്പതികളായ കുറ്റി വളച്ചേൽ കെ ടി എബ്രഹാം, ചിന്നമ്മ എന്നിവരേയും ഹരി ഏറ്റുമാനൂരിനേയും സംഗീത സംവിധായകനും ഗായകനുമായ വിവേക് ഭുഷണേയും ആദരിച്ചു. അച്യുതൻ നമ്പൂതിരി സ്വാഗതവും, അശോക് കുമാർ എസ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |