SignIn
Kerala Kaumudi Online
Saturday, 29 August 2026 5.11 AM IST

കാടുകയറി മുണ്ടക്കയം ബൈപ്പാസ് നടപ്പാത: കാൽനടയാത്രികർ അപകടഭീഷണിയിൽ

by-pass

മുണ്ടക്കയം: മണിമലയാറിന്റെ തീരത്തുകൂടിയുള്ള മുണ്ടക്കയം ബൈപ്പാസിന്റെ നടപ്പാത കാടുകയറി നശിക്കുന്നു. നടപ്പാതയോട് ചേർന്ന് പുല്ലും കാടുപടലങ്ങളും തഴച്ചുവളർന്നത് കാൽനടയാത്രക്കാർക്ക് വലിയ ദുരിതവും സുരക്ഷാഭീഷണിയുമാണ് സൃഷ്ടിക്കുന്നത്.
​ദിവസവും രാവിലെയും വൈകുന്നേരവും വ്യായാമത്തിനും വിനോദത്തിനുമായി നൂറുകണക്കിന് ആളുകളാണ് ഈ പാതയെ ആശ്രയിക്കുന്നത്. കാൽനട യാത്രികർക്ക് റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നതും, അമിതവേഗതയിൽ വാഹനങ്ങൾ പോകന്നതും അപകട ഭീഷണിയാകുന്നു.

ഇഴജന്തുക്കളെ പേടിച്ച് ജനം
​മുണ്ടക്കയം കോസ്‌വേ കവല മുതൽ ചാച്ചിക്കവലയ്ക്ക് സമീപമുള്ള ചെറുപാലം വരെയുള്ള ഭാഗങ്ങളിലാണ് നടപ്പാതയുടെ ഓരങ്ങളിൽ വൻതോതിൽ കാടുപടലങ്ങൾ വളർന്നു നിൽക്കുന്നത്.

കാടുകയറിയതോടെ പ്രദേശത്ത് പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം പ്രഭാത-പ്രദോഷ സവാരിക്കാരെ ആശങ്കയിലാക്കി.
​അടിയന്തരമായി ഇടപെട്ട് ബൈപ്പാസിന്റെ വശങ്ങളിലെ പുല്ലും കാടുകളും വെട്ടിമാറ്റി കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാരും സ്ഥിരം യാത്രക്കാരും അധികൃതരോട് ആവശ്യപ്പെട്ടു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL