SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

കാൽനടജാഥയും  പൊതുസമ്മേളനവും

smaramm

ഈരാറ്റുപേട്ട: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സെപ്തംബർ 1ന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സി.പി.ഐയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ നടത്തിയ കാൽനടജാഥയും, പൊതുസമ്മേളനവും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും സാധാരണപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഡൽഹിയിൽ രാംലീല മൈതാനിയിൽ സി.പി.ഐ സംഘടിപ്പിക്കുന്ന ഡൽഹി ചലോ സമരത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ യാത്രയയപ്പും, പ്രളയബാധിത പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയവർക്ക് ആദരവും സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL